02:51am 29 October 2026
NEWS
യുഎംഎഐ നാല്പതാം വാർഷികാഘോഷം ദോഹയിൽ
28/05/2025  11:40 AM IST
nila
യുഎംഎഐ നാല്പതാം വാർഷികാഘോഷം ദോഹയിൽ

ദോഹ:മാർഷ്യൽ ആർട്സ് രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള യുഎംഎഐ (യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ) നാല്പതാം വാർഷികാഘോഷം ദോഹയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു കൊണ്ട് മെയ് 30 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ  നടത്തുന്ന രക്ത ദാന ക്യാമ്പോടു കൂടിയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമാവുന്നത്. 2025 ഡിസംബർ ആദ്യ വാരം വരെ നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കുമുൾപ്പെടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കും. കരാട്ടെ, കളരി, കുങ്ഫു ചാംപ്യൻഷിപ്പുകൾക്ക് പുറമെ ബാഡ്മിന്റൺ ടൂർണമെന്റ്, വടംവലി, ചെസ്സ് മത്സരം, പഞ്ച ഗുസ്തി മത്സരം, സ്കൂൾ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ, കലാ സാംസ്കാരിക സദസ്സുകൾ, ലഹരി ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യ സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ. ആരിഫ് സി പിയുടെ  നേതൃത്വത്തിൽ 1985ൽ കോഴിക്കോട് പാലാഴിലാണ് യുഎംഎഐ അക്കാദമിക്ക് തുടക്കം കുറിച്ചത്.  
ടെക്‌നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ മണ്ണോളിയുടെ നേതൃത്വത്തിൽ 1999 മുതൽ ദോഹയിലും യുഎംഎഐ സജീവമായി പ്രവർത്തിച്ചു വരുന്നു. 
യുഎഇ , ഒമാൻ കുവൈത്ത്  തുടങ്ങി ജി സി സി രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന യുഎംഎഐ നാൽപ്പത്തി രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കായികാഭ്യാസ പരിശീലനം നൽകി വരുന്നുണ്ട്. കായിക പരിശീലനത്തോടൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളും യുഎംഎഐയുടെ മുഖമുദ്രയാണ്.ബ്ലഡ് ഡൊണേഷനോട് കൂടി തുടക്കമാവുന്ന നാല്പതാം വാർഷികാഘോഷത്തിന് വിവിധ പരിപാടികളോടെ ഡിസംബർ ആദ്യ വാരം സമാപനമാകും.നോട് ബുക്ക് റെസ്റ്റോറന്റിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ യു എം എ ഐ ടെക്നിക്കൽ ഡയറക്ടർ ഷിഹാൻ നൗഷാദ് കെ മണ്ണോളി, പി ആർ ഇൻചാർജ് ഉബൈദ് നാദാപുരം, സെക്രട്ടറി ഷബീർ വാണിമേൽ, കരാട്ടെ അസിസ്റ്റന്റ് കോർഡിനേറ്റർ ഹനീഫ വി ടി എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img